|    Jul 20 Fri, 2018 8:49 am
FLASH NEWS

വിദ്വേഷപ്രചാരണത്തിനെതിരേ സൗഹൃദ പ്രതിരോധം തീര്‍ക്കുക : ചേറ്റൂര്‍ ശങ്കരന്‍ നായര്‍

Published : 8th September 2017 | Posted By: fsq

 

പാലക്കാട്: വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിനെതിരെ സൗഹൃദം കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്ന്  ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. പാലക്കാട് സൗഹൃദവേദി ഫൈന്‍ സെന്ററില്‍ സംഘടിപ്പിച്ച പെരുന്നാള്‍ പെരുമയില്‍  ഓണം ഒരുമ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മത നിരപേക്ഷതയും ജനാധിപത്യത്തിനും എതിരാണ്. വര്‍ഗീയതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്നിഗ്ദ ഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും സംഗമം അഭിപ്രയപ്പെട്ടു. സൗഹൃദവേദി ചെയര്‍മാന്‍ പ്രഫ.ശ്രീ മഹാദേവന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ ഡി പ്രസേന്നന്‍ എംഎല്‍എ, കെ ബാബു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശാന്തകുമാരി, സിപിഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ചാമുണ്ണി, വിജയന്‍ കുനിശ്ശേരി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എം ഹമീദ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് പി വി വിജയരാഘവന്‍, ജനറല്‍ സെക്രട്ടറി എം സുലൈമാന്‍, ഡിവൈഎസ്പി ശശികുമാര്‍, രൂപത വികാരി ജനറല്‍ ഫാദര്‍ ജോസഫ് ചിറ്റിലപ്പിള്ളി, ശാന്തിഗിരി ആശ്രമം സ്വാമി ചന്ദ്രദീപ്തന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി, ജില്ലാ ജനറല്‍ സെക്രട്ടറി, നൗഷാദ് മുഹിയുദ്ദീന്‍, പ്രമുഖ നാടകകൃത്ത് കെപിഎസ് പയ്യനടം, പഫ.മുരളി, എപിപി അഡ്വ. പ്രേംനാഥ്, ടോപ് ഇന്‍ ടൗണ്‍ രാജന്‍, സാമൂഹിക പ്രവര്‍ത്തക പ്രഫ.ശോഭാ റാണി, റംല ടീച്ചര്‍, പ്രഫ. ഹൈദ്രോസ്, മജീദ് തത്തമംഗലം, എ പി നാസര്‍, ഡോ. ഷെഫീഖ്, എന്‍ജീനിയര്‍ ഫാറൂഖ്, എം പി മത്തായി മാസ്റ്റര്‍, കെ പി അലവി ഹാജി, എം ദില്‍ഷാദ് അലി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss