|    Jan 22 Sun, 2017 3:23 am
FLASH NEWS

വിദ്യാലയ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വ്യാപകം

Published : 17th July 2016 | Posted By: SMR

കണ്ണൂര്‍: വര്‍ധിച്ചുവരുന്ന പുകയില, മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ വിദ്യാലയങ്ങളില്‍ ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എഡിഎം മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാജമദ്യത്തിനെതിരായ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ജില്ലയിലെ വിദ്യാലയങ്ങളിലെ എന്‍എസ്എസ് യൂനിറ്റുകളെ പങ്കെടുപ്പിച്ച് ഇതിനായി പരിപാടികള്‍ ആവിഷ്‌കരിക്കും. എക്‌സൈസ്, പോലിസ് പരിശോധനയും റെയ്ഡും ശക്തമാക്കും. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വ്യാപകമാവുന്നതായി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ബാറുകളില്‍ മദ്യവില്‍പ്പന നിലച്ചതോടെ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതായും അ വര്‍ പറഞ്ഞു.— പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ വ്യാപാരി സംഘടനകളെ കൂടി സഹകരിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അഭിപ്രായമുയര്‍ന്നു.—
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, മട്ടന്നൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സത്യന്‍, ഡെപ്യൂട്ടി കലക്ടര്‍(ട്രെയിനി) സി ബിജു, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിശ്വനാഥന്‍, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ടി രാഗേഷ്, കെ രവീന്ദ്രന്‍ (ആന്തൂര്‍ നഗരസഭ) വിവിധ രാഷ്ട്രീയപാര്‍ട്ടി, സംഘടനാ നേതാക്കളായ വയക്കാടി ബാലകൃഷ്ണന്‍, കെ രാജന്‍, കെ പി പുരുഷോത്തമന്‍, പി വി രവീന്ദ്രന്‍ പങ്കെടുത്തു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക