|    Feb 26 Sun, 2017 2:03 pm
FLASH NEWS

വിദ്യാലയത്തിലെ മലിനജലം ഒഴുക്കുന്നത് പൊതുസ്ഥലത്തേക്ക്

Published : 12th November 2016 | Posted By: SMR

ആനക്കര: വിദ്യാലയത്തിന് മുന്നില്‍ മലിനജലം കെട്ടികിടക്കുന്നത് കുട്ടികള്‍ക്കും പൊതുജനത്തിനും ശല്യമാവുന്നു. കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇവിടത്തെ പാചകപുരയില്‍നിന്നും റോഡിലെ അഴുക്കുചാലിലേക്ക് വിടുന്ന മലിന ജലമാണ് ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. മണ്ണുമൂടി തൂര്‍ന്നതോടെ ഇവിടെ വെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലെന്നതിനാല്‍ കെട്ടികിടക്കുകയാണ്. സമീപത്തെ വ്യാപാരികള്‍ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നങ്കിലും നടപടി ഉണ്ടായിട്ടില്ല. രോഗാണുക്കള്‍ വ്യാപകമായതോടെ കച്ചവടക്കാരും ടാക്‌സിക്കാര്‍ പൊതുജനം എന്നിവരെല്ലാം ഭീതിയോടെയാണ് ഇതിന് സമീപം സഞ്ചരിക്കുന്നത്. കുട്ടികള്‍തന്നെ ഇതുവഴിപോകുമ്പോള്‍ ദൂര്‍ഗന്ധം മൂലം മൂക്കുപൊത്തുന്നുണ്ട്. നടപടി ഇല്ലാത്തപക്ഷം ആരോഗ്യവകുപ്പധികാരികള്‍ക്ക് പരാതി നല്‍കുകയാണ് വ്യാപാരികള്‍. വിദ്യാലയത്തില്‍ മാലിന്യകുഴി ഉണ്ടാക്കി മലിനജലം അതിലേക്ക് തുറന്നു വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day