|    Oct 18 Thu, 2018 9:13 am
FLASH NEWS

വിദ്യാലയങ്ങള്‍ വ്യാപാര കേന്ദ്രങ്ങളാക്കരുത് : വ്യാപാരി വ്യവസായി ഏകോപന സമിതി

Published : 25th September 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയിലെ ഭൂരിപക്ഷം സ്വകാര്യ വിദ്യാലയങ്ങളിലും യൂനിഫോം ബാഗ്, ഷൂസ്, ടൈ, തുടങ്ങി പേന പെന്‍സില്‍വരെയുള്ള സാധനങ്ങള്‍ അമിത വില ഈടാക്കി വില്‍പന നടത്തി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുകയാണെന്ന് വ്യാപാരാ വ്യവസായി ഏകോപനസമിതി ആരോപിച്ചു.  ഇത് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളെ ബാധിക്കുന്നു എന്ന് മാത്രമല്ല ടാക്‌സ് ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ഭീമമായ തുക സ്വകാര്യ മാനേജ്‌മെന്റ് മേലധികാരികളുടെ പോക്കറ്റിലേക്ക് പോകാന്‍ വഴിയൊരുക്കുകയും ചെയ്യുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിനോ വിദ്യാര്‍ത്ഥികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു ഗുണവുമില്ലാത്തതും എന്നാല്‍ ദ്രോഹം മാത്രം ചെയ്യുന്നതുമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയും സര്‍ക്കാര്‍ അവര്‍ക്ക് കുട പിടിക്കുകയുമാണ് ചെയ്യുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.ആലപ്പുജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വ്യാപാര ദ്രോഹങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംഘടന പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ചരക്ക് സേവനനികുതി ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെഎസ് മുഹമ്മദ്, വര്‍ഗീസ് വല്ലാക്കല്‍ ആര്‍ സംഭാഷ്, പ്രതാപന്‍ സൂര്യാലയം, വി സി ഉദയകുമാര്‍, യു സി ഷാജി, ജില്ലാ സെക്രട്ടറിമാരായ തോമസ് കണ്ടഞ്ചേരി, ഐ ഹലീല്‍, പി സി ഗോപാലകൃഷ്ണന്‍, അബ്ദുള്‍റഷീദ്, മുജീബ്, എം എസ് ഷറഫുദ്ദീന്‍, മുഹമ്മദ് നെജീബ്ജില്ലാ രക്ഷാധികാരികളായ  മുസ്തഫാ റാവുത്തര്‍, അശോകപ്പണിക്കര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരി നാരായണന്‍ നസീര്‍ പുന്നക്കല്‍ യൂത്ത്‌വിങ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss