|    Jan 24 Tue, 2017 6:52 pm
FLASH NEWS

‘വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍’ പദ്ധതി നാലു മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും: ധനമന്ത്രി

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതി നാലു മണ്ഡലങ്ങളില്‍ മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വാദങ്ങളും വിധിയും റിപോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്. അറിയാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും അറിയിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുമുണ്ട്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ തെറ്റു ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനാല്‍ ഈ വിഷയത്തില്‍ തനിക്ക് കൂടുതലൊന്നും പറയാനില്ല.
വെള്ളിമാട്കുന്ന്- മാനാഞ്ചിറ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതു സംബന്ധിച്ച് എ പ്രദീപ്കുമാര്‍ എംഎല്‍എ, എംജിഎസ് നാരായണന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക