|    Oct 21 Sat, 2017 8:54 am
FLASH NEWS

വിദ്യാലയങ്ങള്‍ മികച്ചതാക്കാന്‍ ആര്‍എംഎസ്എ പരിശീലനം

Published : 11th January 2017 | Posted By: fsq

 

കല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി വിദ്യാലയമികവ് ആര്‍ജിക്കുന്നതിന് ആര്‍എംഎസ്എയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കും സീനിയര്‍ അസിസ്റ്റന്റുമാര്‍ക്കും ഏകദിന പരിശീലനം നല്‍കി. വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരണം, പ്രവര്‍ത്തനം, വിഭവസമാഹരണം, പ്രശ്‌നനിര്‍ധാരണം തുടങ്ങിയവയില്‍ ആര്‍എംഎസ്എ പദ്ധതികളുടെ സ്‌കൂള്‍തല നിര്‍വഹണം, വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വിദ്യാലയ ആവശ്യങ്ങള്‍ പരിഗണിച്ച് വിദ്യാലയ വികസന പദ്ധതി തയ്യാറാക്കല്‍, വിവിധ ഏജന്‍സികളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കല്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി എല്ലാ ഗവ. സ്‌കൂളുകളിലും എസ്എംഡിസി രൂപീകരിച്ച് ഭൗതികസാഹചര്യം, അക്കാദമികം, കലാകായികം, പെണ്‍കുട്ടികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍, ഗുണമേന്മയുളള ഭക്ഷണം, കൗമാരക്കാര്‍ക്കുളള വിവിധ മേഖലകളിലെ കൗണ്‍സലിങ്, വിവരസാങ്കേതികതയുടെ ഉപയോഗം, വിദ്യാലയവും സമൂഹവുമായുളള ബന്ധം, മഴവെള്ളസംഭരണം, കൊഴിഞ്ഞുപോക്ക് തടയല്‍, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയവയില്‍ അടുത്ത അക്കാദമിക വര്‍ഷം വിദ്യാലയം പദ്ധതി വികസിപ്പിക്കുന്നതിന് ഉപയുക്തമാവുന്ന പരിശീലനമാണ് ആര്‍എംഎസ്എ നല്‍കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ആര്‍എംഎസ്എ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ പി ശിവപ്രസാദ്, ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി ജെ തോമസ്, പ്രധാനാധ്യാപകന്‍ പി വി സുധാകരന്‍, മുനീര്‍ ക്ലാസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക