|    Jul 25 Tue, 2017 10:14 am
FLASH NEWS

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

ചാലക്കുടി: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അയല്‍സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിയ സംഘത്തിലെ ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ടു പേരെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേച്ചിറ ചെമ്പകശേരി സൂരജ്, മേച്ചിറ ചിറയ്ക്കല്‍ ശരത്ത് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വില്‍പനക്കായി ഇടപാടുകാരെ കാത്ത് പോട്ടയിലെ പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുന്നതിനിടെയാണ് ചാലക്കുടി സിഐ എം കെ കൃഷ്ണനും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തത്. സൂരജ് വധശ്രമം നിരവധി അടിപിടി കേസുകളിലും ശരത്ത് നേരത്തെ കഞ്ചാവ് കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ട്രെയിന്‍ മാര്‍ഗ്ഗം സേലത്തെ ആക്കിയംപെട്ടിയിലെത്തി അവിടെത്തെ മൊത്തകച്ചവടക്കാരില്‍ നിന്നും കഞ്ചാവ് വാങ്ങിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. എണ്ണായിരം രൂപക്ക് ഒരു കിലോ കഞ്ചാവ് വാങ്ങി അഞ്ഞൂറ് രൂപയുടെ ചെറിയ പൊതികളിലാക്കി അമ്പതിനായിരം രൂപക്ക് വില്‍പന നടത്താറുണ്ടെന്ന് ഇവര്‍ പോലിസില്‍ സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ സൂരജ് സാധാരാണ ഓട്ടോറിക്ഷയിലാണ് കഞ്ചാവ് സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതെന്നും പോലിസ് അറിയിച്ചു. പ്രതികളെ പിടികൂടാനുള്ള അന്വേഷണ സംഘത്തില്‍ എസ്‌ഐ ജയേഷ് ബാലന്‍, പോലിസുകാരായ തമ്പി ആന്റണി, എം സതീശന്‍, വി എസ് അജിത് കുമാര്‍, വി യു സില്‍ജോ, സി ആര്‍ രാജേഷ്, സനീഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക