|    Oct 21 Sun, 2018 2:40 am
FLASH NEWS

വിദ്യാലയങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 19th August 2016 | Posted By: SMR

കോഴിക്കോട്: പൊതുവിദ്യാലയങ്ങള്‍ ഉന്നതനിലവാരത്തിലേക്കുകയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എക്‌സൈസ്- തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പുതിയറ പറയഞ്ചേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.സിക്കായി നിര്‍മിച്ച രജത ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആയിരം സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തും. സര്‍ക്കാറിന്റെ ആദ്യ പരിഗണന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായിരിക്കും. സ്‌കൂളുകളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനനിലവാരം ഉയര്‍ത്തണം. നടക്കാവ് ഗേള്‍സ് ജിവിഎച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ഇക്കാര്യത്തില്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കളുമായി വിദ്യാര്‍ഥികളെ റാഞ്ചാന്‍ നില്‍ക്കുന്നവര്‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പുനല്‍കി. മിഠായിയുടെ രൂപത്തില്‍ പോലും ലഹരി വസ്തുക്കള്‍ സ്‌കൂളുകള്‍ക്ക് സമീപം വില്‍പന ചെയ്യപ്പെടുന്നുണ്ട്. പുകവലി ഉപയോഗം അധ്യാപകര്‍ ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച മന്ത്രി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികളെക്കാണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.
ലഹരി മൂലം വളരെ വേഗം തെറ്റിലേക്ക് വഴുതി വീഴാം. ഭഗത്‌സിങ്ങിന്റെ നാടായ പഞ്ചാബിലെ യുവത്വം ലഹരിയില്‍ തകര്‍ന്നുപോയി. മദ്യവും പുകയിലയും മയക്കുമരുന്നും ഉള്‍പ്പെടെ ഒരു ലഹരിയും ആരും ഉപയോഗിക്കരുത്. ജനങ്ങള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ ഷാപ്പുകളെല്ലാം പൂട്ടട്ടെ-മന്ത്രി വ്യക്തമാക്കി.
ഹൈസ്‌കൂളിനായി പണി കഴിപ്പിച്ച സ്‌കൂള്‍ പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം എംകെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. പുതിയ അധ്യയന വര്‍ഷത്തിലെ വിജയജ്യോതി പരിപാടികളുടെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ചടങ്ങില്‍ നടത്തി.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെപി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെടി ബിന്ദു, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഒഎസ് പുഷ്പ, ഷിറാസ് ഖാന്‍, കെ ശ്രീകുമാര്‍, കെ പി മധുസൂദനന്‍, പി ദിവാകരന്‍, പിഎംവി പണിക്കര്‍, സുരേഷ് ബാബു, പവിത്രന്‍, സിടി ഷെമീര്‍, വിദ്യാര്‍ഥി പ്രതിനിധി കെപി സല്‍മാന്‍ ഫാരിസ്. സ്വാഗതസംഘം ചെയര്‍പേഴ്‌സനും വാര്‍ഡ് കൗണ്‍സിലറുമായ എം സെലീന, ജനറല്‍ കണ്‍വീനര്‍ വി കെ മോഹന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss