|    Jul 22 Sun, 2018 12:39 pm
FLASH NEWS

വിദ്യാലയങ്ങള്‍ക്കും മദ്യശാലകള്‍ക്കും ഇടയിലുള്ള ദൂരപരിധി ; കോടിയേരി പ്രതികരിക്കണമെന്ന് പി സി ചാക്കോ

Published : 12th September 2017 | Posted By: fsq

 

തൃശൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ ഒന്നും തുറക്കില്ലെന്ന് തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം വാക്കിന് വിലയുണ്ടെങ്കില്‍ വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മദ്യശാലകള്‍ക്കും ഇടയിലുള്ള ദൂരപരിധി കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കണമെന്ന് എ.ഐ.സി.സി വക്താവ് പി സി ചാക്കോ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യമുതലാളിമാരാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തീരുമാനിക്കുന്നതെന്നും പി സി ചാക്കോ ആരോപിച്ചു. മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ടൂറിസം തകര്‍ന്നുവെന്ന വാദം തെറ്റാണ്. മദ്യ ഉപഭോഗത്തില്‍ കേരളത്തെ ലോകത്തിന്റെ മുമ്പിലെത്തിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഞ്ചാബ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്. നാല് വോട്ടിന് വേണ്ടി മദ്യ ഉപഭോഗം കുറയ്ക്കുകയെന്ന തീരുമാനത്തെ ബലികഴിക്കില്ലന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ് ശരിയെന്ന് കാലം തെളിയിച്ചു. യു.ഡി.എഫ് സര്‍ക്കാരിനെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള മദ്യ മുതലാളിമാരുടെ തന്ത്രങ്ങള്‍ക്കൊപ്പമായിരുന്നു എല്‍.ഡി.എഫെന്ന യു.ഡി.എഫിന്റെ ആരോപണം ശരിവെയ്ക്കുന്ന വിധത്തിലാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം രൂപപ്പെട്ടിരിക്കുന്നതെന്നും ചാക്കോ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ, മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റുമാായ എം പി ഭാസ്‌കരന്‍ നായര്‍, ഒ അബ്ദുറഹിമാന്‍കുട്ടി, പി എ മാധവന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss