|    Jun 23 Sat, 2018 6:05 am
FLASH NEWS

വിദ്യാലയങ്ങളില്‍ വ്യാജ ബോംബ് ഭീഷണി

Published : 17th January 2017 | Posted By: fsq

 

കോട്ടക്കല്‍: സ്‌കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് എട്ടാം ക്ലാസു കാരന്റെ ഭീഷണി. അധ്യാപകരും വിദ്യാര്‍ഥികളും മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ഒടുവില്‍ വ്യാജമാണെന്നു തെളിഞ്ഞതോടെ ആശ്വാസം. എടരിക്കോട് പികെഎംഎച്ച്എസ്എസ്്, കോട്ടൂര്‍ എകെഎംഎച്ച്എസ്എസ് എന്നിവയിലൊന്നില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന ടെലിഫോണ്‍ സന്ദേശം ഇന്നലെ രാവിലെ മലപ്പുറം അഗ്്‌നി- രക്ഷാ സേനാ ഓഫിസിലാണ്  ലഭിച്ചത്. അതോടെ ഇരു സ്‌കൂളിലേക്കും കുട്ടികളേയും മറ്റും ക്ലാസ്മുറികളില്‍ നിന്നും മറ്റും മാറ്റി നിര്‍ത്താന്‍ പോലിസ് അടിയന്തിര നിര്‍ദേശം നല്‍കി. ഭീതിയിലാണ്ട അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടി. ഉടനെ പോലിസും ബോംബ് സ്‌ക്വാഡും എത്തി. പോലിസ്‌നായയെകൊണ്ട് സ്‌കൂളും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശത്തെ തുടര്‍ന്ന് ഒരു മണിക്കുറോളം അധ്യാപകരും കുട്ടികളും ഭീതിയുടെ മുള്‍മുനയില്‍ നിന്നതു മിച്ചം. ഒടുവില്‍ പ്രശ്‌നമില്ലെന്നു വ്യക്തമായതോടെ എടരികോട് പികെഎംഎച്ച്എസ് സ്‌കൂള്‍ പതിനൊന്ന് മണിക്ക് ക്ലാസ് പുനരാരംഭിച്ചു. എന്നാല്‍ കോട്ടൂര്‍ എകെഎംഎച്ച്എസ്എസില്‍ ബോംബ് സ്‌ക്വാഡ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികളെ വീട്ടിലേക്കു പറഞ്ഞു വിട്ടു.  വെന്നിയൂര്‍ സ്വദേശിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് തെറ്റായ സന്ദേശം നല്‍കിയതെന്നു പിന്നീട് തിരിച്ചറിഞ്ഞു. തന്നെ നിരന്തരമായി പരിഹസിക്കുന്ന കുട്ടികള്‍ക്ക് ഒരു പാര പണിയണം എന്ന ഉദ്ദേശത്തോടെ കുട്ടി മലപ്പുറം അഗ്്‌നി- രക്ഷാ സേനയെ ഫോണില്‍ വിളിച്ച് ബോംബ് വെച്ചതായി പറയുകയായയിരുന്നു. സന്ദേശത്തില്‍ സ്‌കൂളിന്റെ പേര്് പറഞ്ഞത് കെകെഎം എന്നാണെന്നു അറ്റന്റ് ചെയ്തവര്‍ക്കു തോന്നിയതോടെ പോലിസും സംശയത്തിലായി. തുടര്‍ന്ന് എടരിക്കോട് പികെഎംഎച്ച്എസ്എസിലും കോട്ടൂര്‍ എകെഎംഎച്ച്എസ്എസിലും പരിശോധന നടത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss