|    Nov 25 Sat, 2017 7:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും: മന്ത്രി

Published : 7th August 2017 | Posted By: fsq

 

വടകര: വിദ്യാര്‍ഥികളുടെ പഠനത്തിന് ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി ബാലവേദിയുടെ വിദ്യാഭ്യാസ പദ്ധതിയായ അക്ഷരവസന്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ഞൂറ് വിദ്യാര്‍ഥികള്‍ക്ക് ആസ്വാദന കുറിപ്പ് ഡയറി ഉദ്ഘാടനവും ഉന്നതവിജയികളെ അനുമോദിക്കലും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. “എല്ലാ കുട്ടികളും ലൈബ്രറിയിലേക്ക്’ പദ്ധതി മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭയും “എഴുത്തുപെട്ടി’യുടെ ഉദ്ഘാടനം എം ജനാര്‍ദനന്‍ മാസ്റ്ററും നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക