|    Jul 18 Wed, 2018 8:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദ്യാലയങ്ങളിലെ ശൗചാലയ സൗകര്യം ; ഉത്തരവുകള്‍ നടപ്പായില്ല

Published : 18th September 2017 | Posted By: fsq

 

എം വി വീരാവുണ്ണി

പട്ടാമ്പി: ബാലാവകാശ കമ്മീഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഉത്തരവുകള്‍ പാലിക്കാത്തതിനാല്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായില്ല. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മാധ്യമങ്ങളില്‍ നിരന്തര വാര്‍ത്തയായതിനെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2015 ഡിസംബര്‍ രണ്ടാം വാരത്തിലും, ഇതിന്റെ ചുവടുപിടിച്ച് 2016 ജൂണ്‍ ആദ്യവാരത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയും നല്‍കിയ ഉത്തരവുകളാണ് സംസ്ഥാനത്തെ മിക്ക വിദ്യാലയങ്ങളും നടപ്പാക്കാത്തത്. പഠിതാക്കളുടെ അനുപാതത്തിന് അനുസരിച്ച് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഉത്തരവിലെ പ്രധാന നിര്‍ദേശം. സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ജലലഭ്യതയുള്ള ശൗചാലയങ്ങളും കുടിവെള്ളവും ലഭ്യമാക്കുക, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്റിങ് മെഷീന്‍, നാപ്കിന്‍ വേസ്റ്റ് ഡിസ്‌പോസിങ് സൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വര്‍ഷകാലത്തുപോലും ശുദ്ധജലം ലഭ്യമാക്കാനോ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താനോ മിക്ക സ്‌കൂളുകളും തയ്യാറായിട്ടില്ല. നിര്‍ദേശം നല്‍കിയ വകുപ്പുകള്‍ എത്ര വിദ്യാലയങ്ങളില്‍ ഇതു നടപ്പാക്കിയിട്ടുണ്ടെന്ന് പിന്നീട് അന്വേഷിച്ച് ഉറപ്പുവരുത്തിയതുമില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘം വര്‍ഷത്തില്‍ രണ്ടു തവണ വിദ്യാലങ്ങള്‍ സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും ജലരേഖയായി. പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ടായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരസഭാകാര്യ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം നല്‍കുന്നുണ്ടെങ്കിലും ഇതിലും നടപടിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss