|    Oct 22 Mon, 2018 2:20 am
FLASH NEWS

വിദ്യാലയങ്ങളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍: പരിശീലനം തുടങ്ങി

Published : 28th January 2017 | Posted By: fsq

 

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി ഗ്രീന്‍ പ്രോട്ടോകേള്‍ നടപ്പാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം ആരംഭിച്ചു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കാരാപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞ എടുക്കുകയും അധ്യാപക രക്ഷകത്തൃസമിതി, പൂര്‍വ വിദ്യാര്‍ഥി സമിതി എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കാംപസുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളും കേന്ദ്രീകരിച്ച് ഹെഡ് മാസ്റ്റര്‍മാര്‍, പിടിഎ ഭാരവാഹികള്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടന്നു. ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ഈ പരിശീലന പരിപാടികളില്‍ തയ്യാറാക്കയിട്ടുണ്ട്.ആഹാര സാധനങ്ങള്‍ പാഴാക്കി കളയാതിരിക്കുന്നതിനും ആഹാരം, കുടിവെള്ളം എന്നിവ കൊണ്ടുവരുന്നതിന് സ്‌റ്റെയ്ന്‍ലസ്സ് സ്റ്റീല്‍ പാത്രങ്ങള്‍ ശീലമാക്കുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുന്ന വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച ശേഷം ജൈവമാലിന്യങ്ങളെ വിവിധ കപോസ്റ്റിങ് സംവിധാനങ്ങളുപയോഗിച്ച് ജൈവവളമാക്കി മാറ്റിയ ശേഷം എല്ലാ സ്‌കൂളുകളിലും ജൈവപച്ചക്കറി കൃഷി ചെയ്യുന്നതിനും അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററുകളില്‍ ശേഖരിച്ച് പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്നതിനുമുള്ള വിവിധ പരിശീലന പരിപാടികളും എല്ലാ സ്‌കൂളുകളിലും സംഘടിപ്പിച്ചു വരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss