|    Nov 19 Sun, 2017 4:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാര്‍ഥി സംഘടനകളിലെ അസഹിഷ്ണുത പരിശോധിക്കണം : കാനം

Published : 13th August 2017 | Posted By: fsq

 

കണ്ണൂര്‍: വിദ്യാര്‍ഥി സംഘടനാരംഗത്ത് വളരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐഎസ്എഫിന്റെ 43ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന നമുക്കിടയില്‍ തന്നെ ഇത്തരത്തില്‍ അസഹിഷ്ണുത വളരുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. കാംപസുകളില്‍ നമ്മള്‍ മാത്രം മതി; മറ്റൊരാള്‍ പാടില്ല എന്ന ചിന്ത വളരുന്നത് അപകടകരമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.  അതേസമയം, സ്വാശ്രയ വിദ്യാഭ്യാസമേഖല സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്ത് ശക്തമായി നിലകൊള്ളുന്നു. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസം എന്ന ആശയം ചര്‍ച്ച ചെയ്യുന്ന കാലം മുതല്‍ അതിനെതിരേയുള്ള പ്രക്ഷോഭങ്ങളും ശില്‍പശാലകളും നടത്തിയ പ്രസ്ഥാനമാണ് എഐഎസ്എഫ് എന്നും കാനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക