|    Dec 17 Mon, 2018 12:39 pm
FLASH NEWS

വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ തീക്ഷ്ണാനുഭവങ്ങള്‍ രാഷ്ട്രനിര്‍മിതിക്ക് പ്രയോജനകരം: സ്പീക്കര്‍

Published : 13th August 2018 | Posted By: kasim kzm

പൊന്നാനി: വിദ്യാര്‍ഥി രാഷ്ടീയത്തിലെ തീഷ്ണമായ അനുഭവങ്ങള്‍ രാഷ്ട്രനിര്‍മ്മിതിക്ക് വിലപ്പെട്ട സംഭാവന നല്‍കാന്‍ ശേഷിയുള്ള കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി എംഇഎസ് കോളജിന്റ സുവര്‍ണ ജൂബിലി അലുമിനി മീറ്റ് പൊന്നല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ വിദ്യാര്‍ത്ഥി ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ കൂടിയാണ കാലാലയ രാഷ്ട്രീയത്തെ സാമൂഹിക പാഠശാലയായി വിലയിരുത്തുന്നത്. വിവരങ്ങള്‍ വിരല്‍ തുമ്പില്‍ എത്തി നില്‍ക്കുന്ന പുതിയ കാലഘട്ടത്തിലെ കാംപസ് നല്‍കുന്ന അനുഭവങ്ങള്‍ പാഠ്യപദ്ധതിക്കൊപ്പമോ അതിലധികമോ പ്രാധാന്യമുള്ളതാണെന്നും സ്പീക്ക ര്‍ പറഞ്ഞു.
പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥി ആയിരുന്നു.
പിഎസ്‌സി ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഗുരുവന്ദനം പരിപാടി എംഇഎസ് കോളജ് അലുമിനി അസോസിയേഷന്‍ ഭാരവാഹികള്‍ നിര്‍വഹിച്ചു. സിനിമാ താരങ്ങളായ രോഹിണി, സുനില്‍ സുഗത, തമിഴ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഭവാ ചെല്ലദുരയ്യ എന്നിവര്‍ അതിഥികളിയിരുന്നു. അഡ്വ. ഫസല്‍റഹ്മാന്‍, റസാഖ് കൂടല്ലൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മുന്‍ പ്രസിപ്പാള്‍ എ വി മൊയ്തീന്‍കുട്ടിയുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ അലുമനി അസോസിയേഷന്‍ തീരുമാനിച്ചു. റിയാസ് പഴഞ്ഞി, പ്രഫ മായിന്‍, പ്രഫ എം എം നാരായണ്‍, പ്രഫ കടവനാട് മുഹമ്മദ്, പ്രഫ ഇ പി മുഹമ്മദാലി, പ്രഫ ഷംസൂദ്ദീന്‍, പ്രഫ വി കെ ബേബി, നിസാമുദ്ദീന്‍ കൊട്ടാരം പാട്ടയില്‍ വി ഉണ്ണികൃഷ്ണന്‍, അബ്ദുള്‍നാഫി എന്നിവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss