|    Dec 15 Fri, 2017 9:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാര്‍ഥി രാഷ്ട്രീയം ഭരണഘടനാ അവകാശം : മുഖ്യമന്ത്രി

Published : 31st October 2017 | Posted By: fsq

 

കണ്ണൂര്‍: വിദ്യാര്‍ഥി രാഷ്ട്രീയം ഭരണഘടനാപരമായ അവകാശമാണെന്നും അതു വേണ്ടെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വകലാശാല ഇ കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സ് താവക്കര കാംപസില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18 വയസ്സ് കഴിഞ്ഞവര്‍ക്കു വോട്ടവകാശം ഉള്ള രാജ്യമാണു നമ്മുടേത്. 18 വയസ്സ് തികഞ്ഞവര്‍ സംഘടിക്കാന്‍ അവകാശമില്ലാത്തവരാണെന്നു പറയുന്നതു ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് എതിരാണ്. ഇവിടെയാണു വിദ്യാര്‍ഥി രാഷ്ട്രീയപ്രശ്‌നം ഉയര്‍ന്നുവരുന്നത്. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ സാധ്യത വികസിപ്പിക്കല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഘടനയുണ്ടാവുന്നതു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക