|    Oct 16 Tue, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു ; മൂന്നു പേര്‍ കസ്റ്റഡിയില്‍

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: വെള്ളയില്‍ ജോസഫ് റോഡില്‍ അറഫ മന്‍സിലില്‍ ഷാഹില്‍(22) ദുരൂഹ സാഹചര്യത്തില്‍ മിംസ് ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ലോഡ്ജില്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ശനിയാഴ്ച രാത്രി 11ന് ഷാഹിലിന്റെ സുഹൃത്തുക്കളായ മുഹമ്മദ് ആഷിക്, തന്‍വീര്‍ എന്നിവരാണ് റൂമെടുത്തത്. തന്‍വീര്‍ ഗള്‍ഫിലേക്ക് പോവുന്നത് ആഘോഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ റൂമെടുത്തതെന്ന് പറയുന്നു. ഇന്നലെ പുലര്‍ച്ചെ ഷാഹില്‍ ഉള്‍പ്പെടെ നാലുപേരെ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടില്‍ നിന്നും സുബ്്ഹി നമസ്‌കാരത്തിന് പള്ളിയിലേക്ക് പോവുന്നെന്ന് പറഞ്ഞാണ് ഷാഹില്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.പുലര്‍ച്ചെ ലോഡ്ജിലെ റൂമില്‍ ഇവര്‍ മയക്കത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നു. ഒരു ഗുളികക്ക് 1000 രൂപയാണ് വില. ഗുളികയുടെ കാല്‍ ഭാഗം വീതമാണ് ഇവര്‍ കഴിച്ചത്. രണ്ടാമത്തെ കാല്‍ ഭാഗം കഴിച്ചതോടെ ഷാഹിലിന് ബോധക്ഷയവും കുഴച്ചിലും അനുഭവപ്പെട്ടു. ഉടനെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാഹില്‍ മരിച്ചതോടെ ആശുപത്രിയിലേക്ക് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ആഷിക് ഒരു യുവതിയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെ  ഷാഹില്‍ മരിച്ചതറി ഞ്ഞ് ബന്ധുക്കളും ആശുപത്രിയിലെത്തി. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ ആശുപത്രി പരിസരത്ത് വാക്കേറ്റമുണ്ടായി. വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ദിലീപിനെ ഷാഹിലിന്റെ ബന്ധുക്കള്‍ മര്‍ദിച്ചതായും ആക്ഷേപമുണ്ട്.  മുഹമ്മദ് തന്‍വീര്‍, ആഷിക് എന്നിവരെയും ഒരു യുവതിയെ യും മെഡിക്കല്‍ കോളജ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. സിഐ മൂസ വള്ളിക്കാടനാണ് അന്വേഷണ ചുമതല. മെഡിക്കല്‍കോളജ് പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാത്രി 11.30ന് തോപ്പയില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. എറണാകുളത്തെ റെഡിമെയ്ഡ് തുണിഷോപ്പ് വ്യാപാരിയായ ഷാജഹാന്റെ മകനാണ് മരിച്ച ഷാഹില്‍. ഷാനു(കുവൈത്ത്), ആയിഷ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി) സഹോദരങ്ങളാണ്. ഷാഹിലിനെ അപായപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss