|    Oct 22 Sun, 2017 6:39 am

വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൈത്തണ്ട ബ്ലേഡിന് മുറിച്ചു

Published : 11th August 2017 | Posted By: fsq

 

കോട്ടയം: മാന്നാനം കെഇ കോളജില്‍ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വച്ച് കൈത്തണ്ട് ബ്ലേഡിന് മുറിച്ചു. ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ മാന്നാര്‍ സ്വദേശി ജിതേഷാണ് കൈത്തണ്ട് ബ്ലേഡിനു മുറിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 18ന് കോളജ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ക്ലാസ് അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ജിതേഷ് മല്‍സിക്കുന്നുണ്ട്. കോളജില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായതിനെ തുടര്‍ന്ന് ജിതേഷിനെ എന്‍എസ്എസിന്റെ ചുമതയുള്ള അധ്യാപകന്‍ ശകാരിക്കുകയും എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നതായി സഹവിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജിതേഷ് ഇന്നലെ ക്ലാസ് മുറിയില്‍ വച്ച് ബ്ലേഡിന് കൈത്തണ്ട് മുറിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൈയില്‍ നിന്ന് രക്തം വന്നിട്ടും കോളജ് അധികൃതര്‍ ജിതേഷിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറായില്ലെന്ന് ചുണ്ടിക്കാട്ടി കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് അംഗമായ ഒരു വിദ്യാര്‍ഥി രംഗത്തുവന്നു. തുടര്‍ന്നാണ് ജിതേഷിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. അതേസമയം പ്രതിഷേധവുമായി രംഗത്തുവന്ന എസ്എഫ്‌ഐ യൂനിറ്റ് അംഗത്തെ കോളജില്‍ നിന്ന് അധികൃതര്‍ പുറത്താക്കി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി തോമസുമായി എസ്എഫ്‌ഐ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കോളജില്‍ നിന്ന് പുറത്താക്കിയ എസ്എഫ്‌ഐ യൂനിറ്റ് അംഗത്തെ തിരിച്ചെടുക്കാമെന്നു പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക