|    Dec 13 Wed, 2017 6:50 pm
FLASH NEWS

വിദ്യാര്‍ഥി കൂട്ടായ്മയില്‍ സഹപാഠിക്കുള്ള വീട് ഇന്ന് കൈമാറും

Published : 26th October 2016 | Posted By: SMR

താമരശേരി: എളേറ്റില്‍ എംജെ എച്ച്എസ്എസില്‍ ലിറ്റില്‍ ഹേ ാപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്‌നേഹവീട് ഇന്ന് കൈമാറും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ വലിയപറമ്പ് തൂവക്കുന്നിലാണ് സ്‌നേഹവീട് നിര്‍മിച്ചത്. താക്കോല്‍ദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. 14 പഞ്ചായത്തുകളില്‍പ്പെട്ട 2800 വിദ്യാര്‍ഥികള്‍ പഠിക്കുന്ന എംജെ ഹൈസ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകുകയാണ് ലിറ്റില്‍ ഹോപ്പ്. മിഠായി ബഹിഷ്‌ക്കരിക്കൂ, സഹപാഠിയെ സഹായിക്കൂ’ എന്ന പദ്ധതിയിലൂടെ ആഴ്ചതോറും സ്വരൂപിക്കുന്ന നാണയത്തുട്ടുകളാണ് ലിറ്റില്‍ ഹോപ്പിന്റെ പ്രധാന വരുമാനം. ഓരോ വര്‍ഷവും ഒരു പ്രൊജക്റ്റ് പൂര്‍ത്തിയാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം താമരശേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്ര നിര്‍മാണത്തിന് ഒരു ലക്ഷം രൂപയും നരിക്കുനി പെയിന്‍ ആന്റ് പാലിയേറ്റീവ് സെ ന്ററിന് കീഴിലുള്ള അത്താണി ഫിസിയോ തെറാപ്പി ക്ലിനിക്കിന് 210000 രൂപയും മാരക രോഗികളായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ചികില്‍സാസഹായമായി ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. 2015-2016 വര്‍ഷത്തെ പ്രൊജക്റ്റായ സ്‌നേഹ വീടാണ് ഇപ്പോള്‍ പൂത്തിയായത്. ഗൃഹ സന്ദര്‍ശനത്തിലൂടെ അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി  പാഠപുസ്തകങ്ങള്‍, വിവിധ ഫീസുകള്‍, പഠനോപകരണങ്ങള്‍, പഠന യാത്ര എന്നിവ സൗജന്യമായി നല്‍കി വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക