|    Nov 25 Sat, 2017 1:25 pm
FLASH NEWS

വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി

Published : 8th August 2017 | Posted By: fsq

 

കടുത്തുരുത്തി: ഫീസ് അടയ്ക്കാനായി എത്തിയ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ജാതിപേര് വിളിച്ച് ആക്ഷേപിച്ചതായും അപമര്യാദയായി പെരുമാറിയതായും പരാതി. മുട്ടുചിറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പോളിടെക്‌നിക്ക് കോളജിലെ പ്രിന്‍സിപ്പലിനെതിരെയാണ് കോളജിലെ രണ്ടം വര്‍ഷ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജെ കിഷോര്‍കുമാര്‍ പരാതി നല്‍കിയത്. ഉപരിപഠനത്തിനുള്ള പരീക്ഷയെഴുതിക്കാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്നില്ലെന്നു വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് 30 ദിവസത്തോളം ആശുപത്രിയിലും തുടര്‍ന്ന് രോഗിയായ അമ്മയ്ക്കു ഓപറേഷന്‍ നടത്തേണ്ടി വന്നതിനാല്‍ സമയത്ത് ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു വിദ്യാര്‍ഥി പറയുന്നു. പിന്നീട് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നല്‍കിയ പണം ഉപയോഗിച്ച് ഫീസ് അടയ്ക്കാനെത്തിയപ്പോഴാണ് പ്രിന്‍സിപ്പല്‍ ഫീസ് അടയ്ക്കാന്‍ അനുവദിക്കാതിരുന്നതും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും കിഷോര്‍ കുമാര്‍ പറയുന്നു. തുടര്‍ന്ന് തന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ഇതേ കുറിച്ചു അന്വേഷിക്കാന്‍ കോളജില്‍ ചെന്നപ്പോള്‍ അപമാനിച്ചു വിടുകയായിരുന്നുവെന്നും പരാതിയിലുണ്ട്.പ്രിന്‍സിപ്പലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപിയുടെ നേതൃത്വത്തില്‍ കോളജില്‍ ധര്‍ണാസമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക