|    Mar 30 Thu, 2017 6:34 am
FLASH NEWS

വിദ്യാര്‍ഥിയെ പോലിസ് മര്‍ദ്ദിച്ചെന്നു പരാതി

Published : 8th August 2016 | Posted By: SMR

വടകര: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത യുവാവിനെ കൊല്ലത്ത് പോലിസ് വയര്‍ലസ് സെറ്റ്‌കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിനു പിന്നാലെ ഓര്‍ക്കാട്ടേരിയിലും ഹെല്‍മറ്റ് വേട്ടയ്ക്കിടെ വിദ്യാര്‍ഥിക്ക് പോലിസ് മര്‍ദ്ദനം. വാഹന പരിശോധനയ്ക്കിടെ ഓര്‍ക്കാട്ടേരിയില്‍ നിന്നാണ് കുന്നുമ്മക്കര വട്ടക്കുന്ന് മുഹമ്മദ് നസീഫിനെ പോലിസ് മര്‍ദ്ദിച്ചത്. ചെവിക്കും കഴുത്തിനും കവിളിനും അടിയേറ്റ നസീഫിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വള്ളിക്കാട്ട് കല്യാണ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുംവഴിയാണ് ഓര്‍ക്കാട്ടേരി-കുന്നുമ്മക്കര റോഡിലെ വളവില്‍വച്ച് പോലിസ്‌സംഘം ബൈക്കിനു കൈ കാണിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ആയിരം രൂപ പിഴയടയ്ക്കാന്‍ പോലിസ് ആവശ്യപ്പെട്ടു. ഇത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ ക്ഷുഭിതരായ മൂന്ന് സിവില്‍ പോലിസ് ഓഫിസര്‍മാര്‍ എസ്‌ഐയുടെ കണ്‍മുന്നില്‍വച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് വാഹനത്തില്‍നിന്നും സ്‌റ്റേഷനില്‍വച്ചും മര്‍ദ്ദനം തുടര്‍ന്നെന്നും നസീഫ് പറഞ്ഞു.
ബന്ധുക്കള്‍ എത്തിയ ശേഷമാണ് നസീഫിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവം വിവാദമായതോടെ നാദാപുരം സിഐ രാജപ്പന്‍ ജില്ലാ ആശുപത്രിയിലെത്തി നസീഫില്‍ നിന്നും മൊഴിയെടുത്തു. സംഭവത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റൂറല്‍ പോലിസ് സൂപ്രണ്ടിനു പരാതി നല്‍കി.പോലിസ് സേനയില്‍ ക്രിമിനലുകളുടെ
എണ്ണം വര്‍ധിക്കുന്നു
തൃശൂര്‍: സംസ്ഥാനത്തെ പോലിസ് സേനയില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 933 പേര്‍ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ജോലിയില്‍ തുടരുന്നതായാണ് കണക്ക്.
സിവില്‍ പോലിസ് ഓഫിസര്‍മാരായ 486 പേരാണ് കേസുകളില്‍ വിചാരണ നേരിടുന്നത്. സദാചാര വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടികള്‍ നേരിട്ട 176 പേര്‍ ഇപ്പോള്‍ പോലിസ് സേനയിലുണ്ട്.
ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഡിഐജിമാര്‍ രണ്ട്‌പേരാണ്. 16 പേര്‍ ഡിവൈഎസ്പിമാരാണ്. 76 സിഐമാരും 62 എസ്‌ഐമാരും 82 എഎസ്‌ഐമാരും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 2018 പേര്‍ പോലിസ് സേനയില്‍ ഇപ്പോഴും സേവനം തുടരുന്നതായി കണക്കുകള്‍ പറുന്നു. കൈക്കൂലിക്ക് പിടികൂടപ്പെട്ടവരുടെ എണ്ണം 1016 ആണ്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥരുള്ളത്. കുറവ് വയനാടും പത്തനംതിട്ടയും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day