|    Jul 26 Wed, 2017 10:23 am
FLASH NEWS

വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതി; നടപടിയെടുക്കാന്‍ ഉത്തരവ്

Published : 25th October 2015 | Posted By: SMR

കൊടുവള്ളി: വിദ്യാര്‍ഥിയെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നു എന്ന രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കേരള ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ചക്കാലക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന തന്റെ മകന്‍ നഈമിനെ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ കാരണമില്ലാതെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കാണിച്ച് പിതാവ് ആരമ്പ്രം സ്വദേശി ടി എം നൗഫല്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അംഗം കെ നസീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക