|    Nov 17 Sat, 2018 6:31 am
FLASH NEWS

വിദ്യാര്‍ഥിയെ നെല്ലിയാമ്പതി കാരപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായി

Published : 24th September 2017 | Posted By: fsq

 

വടക്കഞ്ചേരി: നെല്ലിയാമ്പതിയില്‍ വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിയെ വെള്ളച്ചാട്ടത്തി ല്‍പ്പെട്ട് കാണാതായി. വടക്കഞ്ചേരി കാരയങ്കാട് കാരുവള്ളി ല്‍ ജോണി ഡയന്റെ മകന്‍ ഡയസ് കെ ജോണി (19) നെയാണ് നെല്ലിയാമ്പതി കാരപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായത്. വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സഹപാഠികളായ മറ്റു ഏഴുപേര്‍ക്കൊപ്പം നെല്ലിയാമ്പതിയിലേക്ക് പോയതായിരുന്നു. കാരപ്പാറ വെള്ളച്ചാട്ടത്തില്‍ ഡയസും മറ്റൊരു സുഹൃത്തും കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ഡയസിന് പുറമെ രണ്ടാം വര്‍ഷ ബികോമിന് പഠിക്കുന്ന നെന്മാറ കിരണ്‍, കിഴക്കഞ്ചേരി ആദംസ്, പാലക്കുഴി ജോസഫ്, പന്നിയങ്കര മനീഷ്, പാണ്ടാംകോട് വിപിന്‍, ആലത്തൂര്‍ നൗഫല്‍, മംഗലം ബിജില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ നാല് ബൈക്കുകളില്‍ നെല്ലിയാമ്പതിയിലേക്ക് പോയത്. വൈകീട്ട് മൂന്നോടു കൂടിയാണ് ഡയസ് വെള്ളചാട്ടത്തില്‍ അകപ്പെട്ടത്. തുടര്‍ന്ന് പാടഗിരി പോലിസും ആലത്തൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടായതിനെ തുടര്‍ന്ന് തിരച്ചി ല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരച്ചില്‍ ഇന്നും തുടരും. അയിലൂര്‍ എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് ഡയസിന്റെ പിതാവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss