|    Dec 11 Tue, 2018 7:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘം കസ്റ്റഡിയില്‍

Published : 2nd December 2018 | Posted By: kasim kzm

പത്തനംതിട്ട: മഞ്ഞനിക്കരയി ല്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ മാതൃസഹോദരീപുത്രനടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയി. അഞ്ചംഗസംഘത്തെ കസ്റ്റഡിയിലെടുത്ത പോലിസ് കുട്ടിയെ മോചിപ്പിച്ചു. ചിക്കമഗളൂരു രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ്(25), പ്രേംദാസ്(31), ചന്ദ്രശേഖര്‍(24), ഹനീഫ(33), അലക്‌സ് ജോണ്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകീട്ട് മഞ്ഞനിക്കരയിലെ കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വെട്ടുകത്തിയും സൈക്കിള്‍ ചെയിനും അടക്കമുള്ള മാരകായുധങ്ങളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ നിയമവിരുദ്ധമായി ആയുധം കൈവശംവയ്ക്കല്‍ നിയമത്തിലെ 27ാം വകുപ്പ്, 450, 323, 364എ, 395 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മകന്‍ സച്ചിനും പ്രായമായ മുത്തശ്ശിയും മാത്രമാണുണ്ടായിരുന്നത്. ഷൈലജയുടെ ചേച്ചിയുടെ മകന്‍ അവിനാഷിന്റെ നേതൃത്വത്തില്‍ സംഘം മുത്തശ്ശിയെ അടിച്ചുവീഴ്ത്തി മാല മോഷ്ടിച്ചശേഷം വിദ്യാര്‍ഥി—യുമായി കടക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പോലിസില്‍ വിവരം അറിയിച്ചു. കുടുംബത്തിനൊപ്പം മൈസൂരുവില്‍ താമസിക്കുന്ന പ്രതി കുറേക്കാലം വിദ്യാര്‍ഥിയുടെ വീട്ടില്‍ താമസിച്ചിരുന്നു. അടുത്തിടെ അവിനാഷ് വിദ്യാര്‍ഥിയുടെ പിതാവിനെ വിളിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്കു കേന്ദ്രീകരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികള്‍ ഉണ്ടായിരുന്ന ഇടം പോലിസ് കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂര്‍ പോലിസ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പത്തനംതിട്ട പോലിസിന് കൈമാറി.
സ്റ്റാമ്പ്‌പേപ്പര്‍, മുദ്രപത്രം, വ്യാജ എഗ്രിമെന്റ് എന്നിവയും പിടിച്ചെടുത്തു. അതേസമയം, സന്തോഷും പ്രതി അവിനാശും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലിസ് പറഞ്ഞു. വാഹനത്തിനുള്ളില്‍ വച്ചു തന്നെ അതിക്രൂരമായി മര്‍ദിച്ചുവെന്ന് വിദ്യാര്‍ഥി മൊഴിനല്‍കി. ഇടിക്കട്ടകൊണ്ട് മൂക്കിന്റെ പാലം ഇടിച്ചുതകര്‍ത്തു. വായിലേക്ക് മദ്യം ഒഴിച്ചെന്നും വാഹനത്തിന്റെ ഡിക്കിയിലിട്ടാണ് കൊണ്ടുപോയതെന്നും വിദ്യാര്‍ഥി പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss