|    Jul 25 Tue, 2017 4:25 am
FLASH NEWS

വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവം;പ്രതി മാനസിക രോഗിയെന്നു ബന്ധുക്കള്‍

Published : 15th July 2017 | Posted By: fsq

 

കാസര്‍കോട്: കോഴിക്കോട് സിഎം മടവൂര്‍ സെന്റര്‍ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുല്‍ മാജിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മാനസിക രോഗിയെന്നു ബന്ധുക്കള്‍. കാസര്‍കോട് മുളിയാര്‍ മൂലനടുക്കത്തെ ആമു എന്ന അഹമ്മദിന്റെ മകന്‍ ശംസുദ്ദീന്‍ സുഹ്‌രി(35) കാലങ്ങളായി മാനസിക രോഗത്തിന് ചികില്‍സയിലായിരുന്നു. തൃശൂരിലെ ഒരു അറബിക് കോളജില്‍ നിന്ന് സുഹ്‌രി ബിരുദം കരസ്ഥമാക്കിയ ശേഷം കുറച്ചുകാലം കാസര്‍കോട് പ്രദേശത്തെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു. ബന്ധുക്കള്‍ മംഗളൂരുവിലെ ആശുപത്രികളില്‍ ചികില്‍സിച്ചെങ്കിലും രോഗം ഭേദമായില്ല. മാതാവ് നേരത്തെ മരണപ്പെട്ട ശംസുദ്ദീന്‍ സുഹ്‌രിയെ പരിപാലിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. കാഴ്ചശക്തി കുറഞ്ഞ പിതാവിനോടൊപ്പമായിരുന്നു താമസം. സഹോദരങ്ങള്‍ വിവാഹശേഷം മാറിതാമസിച്ചതിനാല്‍ ഇദ്ദേഹത്തെ പരിപാലിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ആറുമാസം മുമ്പ് ഏര്‍വാടിയിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് ശേഷം ശംസുവിനെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. പെരുന്നാളിന് വരുമെന്നു പ്രതീക്ഷിച്ച ബന്ധുക്കള്‍ക്ക് നിരാശയായിരുന്നു ഫലം. ഇന്നലെ സോഷ്യല്‍ മീഡിയകളിലൂടെ കൊലപാതക വാര്‍ത്ത അറിഞ്ഞതോടെയാണ് ശംസുദ്ദീനെ കുറിച്ച് വിവരം ലഭിക്കുന്നത്. നാട്ടില്‍ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിരുന്നില്ല. വീട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയാണ് വീടുവിട്ടിറങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക