|    Oct 21 Sun, 2018 7:45 am
FLASH NEWS

വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 6th February 2018 | Posted By: kasim kzm

മൂവാറ്റുപുഴ: മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചു. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ പള്ളി പടിയില്‍ ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം.മുളവൂര്‍ മുളാട്ട് അബ്ദുല്‍ സലാമിന്റെ മകന്‍ അഫ്രിന്‍സലാം(10)നെയാണ് സാന്‍ട്രൊ കാറിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ടു പോവാന്‍ ശ്രമിച്ചത്. മുളവൂര്‍ പള്ളിയില്‍ നിന്നും മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞ് തൊട്ടടുത്തു തന്നെയുള്ള വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ അമ്പലം പടി റോഡിലൂടെ എത്തിയ കാറ് കുട്ടിയുടെ മുന്നില്‍ നിറുത്തിയ ശേഷം അഫ്രിനെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഭയന്നുപോയ കുട്ടി ബഹളം വച്ച് കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു. ഷര്‍ട്ടിന്റെ ബട്ടന്‍സ് പൊട്ടി ഊരിപ്പോയതു മൂലമാണ് കുട്ടിക്ക് രക്ഷപ്പെടാനായത്. പിടിവലിയില്‍ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് സമീപവാസികളും മറ്റും ഓടിയെത്തിയതോടെ കാര്‍ ഓടിച്ചു പോവുകയായിരുന്നു. വെള്ള സാന്‍ട്രോ കാറിലെത്തിയവരാണ് തട്ടികൊണ്ടു പോവാന്‍ ശ്രമിച്ചത്. 6121 ആണ് കാറിന്റെ നമ്പര്‍. വിവരമറിഞ്ഞ് മൂവാറ്റുപുഴ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss