|    Apr 24 Mon, 2017 2:55 pm
FLASH NEWS

വിദ്യാര്‍ഥിയെ കാണാനില്ല

Published : 14th November 2016 | Posted By: SMR

തിരൂരങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണാതായി. കക്കാട് സ്വദേശി നെച്ചിക്കാട്ട് അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് അസ്‌ലമിനെ(16) നെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വാളക്കുളം കെഎച്ച്എംഎച്ച്എസ് സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ് അസ്‌ലം പത്ര വിതരണവും നടത്തി വരികയായിരുന്നു. അസ്‌ലമിന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം സ്വിച്ച് ഓഫ് ആയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള കള്ളി ഷര്‍ട്ടും നീല ജീന്‍സ് പാന്റുമാണ് ധരിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രകാരം സൈബര്‍ സെല്‍ നടത്തിയ ടവര്‍ പരിശോധനയില്‍ കാസര്‍കോട് മേഖലയില്‍ സൂചന നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തിരൂരങ്ങാടി പോലിസ് അന്വേഷിച്ചു വരുന്നു. വിവരം കിട്ടുന്നവര്‍ തിരൂരങ്ങാടി പോലിസില്‍ അറിയിക്കണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day