|    Jan 23 Mon, 2017 6:19 pm
FLASH NEWS

വിദ്യാര്‍ഥിയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് വീട്ടുമതിലിലിടിച്ചു; ദമ്പതികള്‍ക്കു പരിക്ക്

Published : 26th October 2015 | Posted By: SMR

കടപ്പുറം: വിദ്യാര്‍ഥിയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് വീട്ടുമതിലിലിടിച്ചു. ദമ്പതികള്‍ക്കും പരിക്ക്. മന്ദലാംകുന്ന് പടിഞ്ഞാപുറത്ത് വീട്ടില്‍ മുജീബിന്റെ മകന്‍ മര്‍സൂക്ക് അബ്ദുല്ല (അഞ്ച്), മുനക്കകടവ് അഴിമുഖം തൈക്കൂട്ടത്തില്‍ പ്രേമന്‍ (60), ഭാര്യ ഉഷ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.15ഓടെ അഞ്ചങ്ങാടി മൂസാറോഡില്‍ വെച്ചായിരുന്നു അപകടം. മാതാവുമൊന്നിച്ച് ബന്ധുവീട്ടിലെത്തിയതായിരുന്നു മര്‍സൂക്ക് അബ്ദുല്ല. ബന്ധുക്കളുമൊത്ത് കടല്‍ കണ്ട ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങവെ റോഡു മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ കാറിടിക്കുകയായിരുന്നു. കുട്ടിയെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം കാര്‍ തൊട്ടടുത്ത വീട്ടു മതിലില്‍ ഇടിച്ചാണ് നിന്നത്. പാവറട്ടി സര്‍സയ്യിദ് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ് പരിക്കേറ്റ മര്‍സൂക്ക് അബ്ദുല്ല.
കാര്‍ ഓടിച്ചിരുന്ന പ്രേമനും തൊട്ടടുത്ത സിറ്റില്‍ ഇരിക്കുകയായിരുന്ന ഉഷക്കും തല ഗ്ലാസിലിടിച്ചാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക