|    Aug 24 Thu, 2017 10:22 am

വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ നടപടി വേണമെന്ന്

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍ഫി എസ് കുമാറിനെ സ്‌കൂള്‍ സമയത്ത് ക്ലാസില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മാവിള വാര്‍ഡ് മെമ്പറുമായ ജയന്‍ എന്ന ആളാണ് സ്‌കൂള്‍ സമയത്ത് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സമഗ്രമായ നടപടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, സെക്രട്ടറി എം വിജിന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ വൈസ് പ്രസിഡന്റ് പ്രതിന്‍ സാജ് കൃഷ്ണ ജില്ലാ പ്രസിഡന്റ് രാഹില്‍ ആര്‍ നാഥ് സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക