|    Dec 15 Sat, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിയുടെ മുങ്ങിമരണം: എഇഒ ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

Published : 15th September 2018 | Posted By: kasim kzm

തലശ്ശേരി: ഉപജില്ലാതല നീന്തല്‍ മല്‍സരത്തിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥി ഹൃത്വിക് രാജ്(14) മരിച്ച സംഭവത്തിലാണ് തലശ്ശേരി എഇഒ സനകന്‍, മല്‍സര കമ്മിറ്റി അംഗങ്ങളും അധ്യാപകരുമായ അബ്ദുന്നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്‍, കരുണന്‍, വി ജെ ജയ്‌മോ ള്‍, പി ഷീന, സോഫിന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെ എസ്‌ഐ എം അനിലും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ഐപിസി 304 എ വകുപ്പുപ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പ്രതികള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് പോലിസ് നടപടി. തലശ്ശേരി ടെംപിള്‍ഗേറ്റ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ ഇക്കഴിഞ്ഞ ആഗസ്ത് 14നു രാവിലെ 10.30നാണു കേസിനാസ്പദമായ സംഭവം. ചൊക്ലി, തലശ്ശേരി സൗത്ത്, തലശ്ശേരി നോര്‍ത്ത് ഉപജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള നീന്തല്‍മല്‍സരത്തിനിടെയാണ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചത്. ഒന്നരമണിക്കൂര്‍ തിരച്ചിലിനൊടുവിലാണ് മുങ്ങ ല്‍വിദഗ്ധര്‍ മൃതദേഹം കണ്ടെത്തിയത്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ യാതൊരു സുരക്ഷയുമൊരുക്കാതെ നിറഞ്ഞുകവിഞ്ഞ ആഴമേറിയ കുളത്തില്‍ നീന്തല്‍ മല്‍സരം സംഘടിപ്പിച്ചതാണ് അപകടത്തിനിടയാക്കിയത്.ഫയര്‍ആന്റ് റെസ് ക്യു ഫോഴ്‌സിനെയോ പോലിസിനെയോ വിവരം അറിയിച്ചിരുന്നില്ല. നാലു വിദ്യാര്‍ഥികള്‍ നീന്തുന്നതിനിടെ മൂന്നുപേര്‍ ഒരേ ലൈനില്‍ മുന്നേറുകയും പിന്നിലുണ്ടായിരുന്ന ഹൃത്വിക് രാജ് മുങ്ങിത്താഴുകയുമായിരുന്നു.
വിവരമറിഞ്ഞ് തലശ്ശേരിയി ല്‍ നിന്ന് ഫയര്‍ ആന്റ് റെസ് ക്യു ഫോഴ്‌സെത്തി തിരച്ചി ല്‍ നടത്തിയെങ്കിലും കണ്ടെത്താ ന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സ്‌കൂബ ഡൈവിങ് സംഘത്തിലെ വിദഗ്ധരെത്തി യാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്ക ള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ വ്യാപാരിയായ കോടിയേരി പാറാലിലെ കാഞ്ഞിരമുള്ളപറമ്പില്‍ കെ രാജേഷ്-മിനി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഹൃത്വിക് രാജ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss