|    Nov 22 Wed, 2017 12:58 pm
FLASH NEWS

വിദ്യാര്‍ഥിയുടെ മുഖത്തടിച്ച ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു

Published : 4th November 2016 | Posted By: SMR

കുമ്പള: യാത്രക്കിടെ ചിരിച്ച അഞ്ചുവയസുകാരന്റെ മുഖത്തടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. കുമ്പളയിലെ കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയും മിയാപദവ് മുന്നിപ്പാടിയിലെ വസൈത്തുല്‍ ഹൗസില്‍ ആഷിഖിന്റെ മകനുമായ ഷഹലിനെ മര്‍ദിച്ചുവെന്ന പരാതിയി ല്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ ഷിറിയയിലെ തിരുമലേഷിനെതിരെയാണ് കുമ്പള പോലിസ്  േകസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോഴായിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക