|    Oct 19 Thu, 2017 11:49 pm
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിയുടെ മരണം മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന; രണ്ടുപേര്‍ കസ്റ്റഡിയില്‍

Published : 20th September 2016 | Posted By: SMR

കയ്പമംഗലം: കയ്പമംഗലത്ത് മയക്കു ഗുളിക കഴിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഗുളിക എത്തിച്ചു നല്‍കിയതെന്നു സംശയിക്കുന്ന രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നതായാണ് സൂചന.
വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയ വലപ്പാട് ആനവിഴുങ്ങി സ്വദേശിയായ യുവാവിനെയും എടത്തിരുത്തി പല്ല സ്വദേശിയുമായ വിദ്യാര്‍ഥിയെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. കയ്പമംഗലം സ്വദേശി പൂതംകോട്ട് വേലുവിന്റെ മകന്‍ ബിബിന്‍ദാസ് (18) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബിബിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റു മൂന്നു പേരും ആശുപത്രി വിട്ടു.
ഇവരോട് പോലിസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അതിനിടെ തീരദേശത്തെ പല മെഡിക്കല്‍ ഷോപ്പുകളിലും എക്‌സൈസ് സംഘം പരിശോധന നടത്തി.
പോലിസും ഡ്രഗ് കണ്‍ട്രോള്‍ ഇന്‍സ്പക്ടറേറ്റും ചേര്‍ന്ന് എടമുട്ടത്തെ മെഡിക്കല്‍ ഷോപ്പിലും പരിശോധന നടത്തി. ഇവിടെ നിന്നാണ് കുട്ടികള്‍ക്ക് മയക്കു ഗുളിക ലഭിച്ചതെന്നാണ് വിവരം. ഈ മെഡിക്കല്‍ ഷോപ്പില്‍നിന്നു സംഘം ഗുളികകളും ശേഖരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക