|    Jan 20 Fri, 2017 7:44 pm
FLASH NEWS

വിദ്യാര്‍ഥിയുടെ പരാതി; സ്‌കൂളില്‍ കുടിവെള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Published : 31st July 2016 | Posted By: SMR

കോഴിക്കോട്: സ്‌കൂളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടപടി തുടങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ടി പി ഹിലാല്‍ സിദ്ദീഖ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അംഗം കെ നസീര്‍ വെള്ളം എത്തിക്കാന്‍ ഉത്തരവിട്ടത്.
പരാതിയിലെ എതിര്‍കക്ഷികളായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍, പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരോട് പരാതിയില്‍ പരിഹാര നടപടികള്‍ സ്വീകരിച്ച് 60 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. 3000ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വിവിധ പദ്ധതികളില്‍ സ്ഥാപിച്ച കിണറുകള്‍ ഉണ്ടായിട്ടും വേനല്‍കാലത്ത് കുടിവെള്ളം ഇല്ലാത്ത അവസ്ഥയാണെന്നും സ്‌കൂളില്‍ നിന്ന് 400 മീറ്റര്‍ അകലെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്നും വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഹിലാല്‍ സിദ്ദീഖ് ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍ നിന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. . വിദ്യാര്‍ഥിയുടെ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററും കമ്മീഷന് റിപോര്‍ട്ട് നല്‍കി.
ബന്ധപ്പെട്ടവരില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പരിശോധിച്ച കമ്മീഷന്‍, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. കിണറിനായി പിടിഎ സ്ഥലം കണ്ടെത്തിയാല്‍ നിര്‍മാണത്തിനുള്ള പണം ഗ്രാമപ്പഞ്ചായത്ത് വഹിക്കണമെന്നും  വെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക