|    Sep 26 Tue, 2017 11:35 pm
Home   >  Kerala   >  

വിദ്യാര്‍ഥിയുടെ കൈ ചവിട്ടിയൊടിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍

Published : 14th November 2016 | Posted By: Navas Ali kn

teacher-kills-birthday-present-ratmouse-in-fear-anger-how-ungreatful-cruel

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ ചവിട്ടിയൊടിച്ച അധ്യാപികയെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഷീജയെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ക്ലാസില്‍ ബഹളമുണ്ടാക്കി ഓടിക്കളിച്ചെന്ന കാരണത്താല്‍ കുട്ടിയെ പിടിച്ച് കൈ നിലത്തുവെച്ച് അധ്യാപിക ചവിട്ടിയൊടിച്ചത്. സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിലാണ് അധ്യാപികയെ സസ്‌പെന്റ് ചെയ്തത്. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത അധ്യാപിക കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക