|    Sep 23 Sun, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിയുടെ ആത്മഹത്യപാമ്പാടി നെഹ്‌റു എന്‍ജി. കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു

Published : 10th January 2017 | Posted By: fsq

 

തൃശൂര്‍: തിരുവില്വാമല പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷം. കോളജിലേക്ക് ഇന്നലെ രാവിലെ എസ്എഫ്‌ഐയുടേയും എംഎസ്എഫിന്റേയും കെഎസ്‌യുവിന്റേയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചുകള്‍ അക്രമാസക്തമായി. കോളജ് വളപ്പിനുള്ളില്‍ കടന്ന വിദ്യാര്‍ഥികള്‍ കോളജ് തല്ലിത്തകര്‍ത്തു. പോലിസ് വലയം ഭേദിച്ച് ഉള്ളില്‍ കടന്ന പ്രവര്‍ത്തകരാണു കോളജ് അടിച്ചു തകര്‍ത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കാന്റീനുമടക്കം തല്ലിത്തകര്‍ത്തു. മൂന്നു കാറുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പോലിസ് ജീപ്പിനു നേരെയും കല്ലേറുണ്ടായി. വിദ്യാര്‍ഥി സംഘടനകള്‍ കോളജ് പരിസരത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോളജിനകത്തു കടന്ന ഒരു വിദ്യാര്‍ഥിയെ പോലിസ് അകത്തിട്ടു മര്‍ദിച്ചതോടെയാണു വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ അകത്തേക്കു കടന്നത്. സംഭവസ്ഥലത്തേക്കു കൂടുതല്‍ പോലിസുകാരെ അയച്ചിട്ടുണ്ട്. കെഎസ്‌യു, എംഎസ്എഫ് മാര്‍ച്ചിനു പിന്നാലെയാണ് എസ്എഫ്‌ഐക്കാര്‍ കോളജിലേക്കെത്തിയത്. പ്രദേശത്തു വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു സഹ വിദ്യാര്‍ഥികളുടെയും ബന്ധുക്കളുടേയും ആരോപണം. കോളജ് അധികൃതരുടെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനംനൊന്താണു വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ശരീരത്തില്‍ ചതവുകളുണ്ടായിരുന്നതായും കഴിഞ്ഞദിവസം ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജ്‌മെന്റ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടിയതായും സഹ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss