|    Apr 27 Thu, 2017 4:32 pm
FLASH NEWS

വിദ്യാര്‍ഥിനിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം

Published : 30th November 2016 | Posted By: SMR

തൃപ്പൂണിത്തുറ: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിനിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. കണ്ണൂരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ എരൂര്‍ സ്വദേശിയായ പെണ്‍കുട്ടി ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സര്‍ട്ടിഫിക്കറ്റിനായി കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ജി വി നാരായണനെ കണ്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്ക് പെണ്‍കുട്ടി 300 രൂപയും നല്‍കി. എന്നാല്‍ ഡോക്ടര്‍ 500 രൂപ ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് 500 രൂപ നല്‍കാന്‍ ഇല്ല എന്ന് പറഞ്ഞതിനെതുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് പിടിച്ചുവാങ്ങി കീറികളയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഡോക്ടറെ തടഞ്ഞുവച്ചു. വിവരം അറിഞ്ഞ് പോലിസും നഗരസഭ വൈസ് ചെയര്‍മാന്‍ ഒ വി സലിം, കൗണ്‍സിലര്‍ വി പി ഷെബിന്‍, സിപിഎം നേതാക്കളായ യു കെ പീതാംബരന്‍, വി കെ ഡെയ്‌സന്‍ എന്നിവര്‍ സ്ഥലത്ത് എത്തി. തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിക്ക് പകരം സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവം സംബന്ധിച്ച് ആരോഗ്യമന്ത്രി, ഡിഎംഒ നഗരസഭ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day