|    Sep 26 Tue, 2017 11:20 am

വിദ്യാര്‍ഥിനിയോട് അശ്ലീലം പറഞ്ഞ എസ്എഫ്‌ഐ നേതാവിനെകോളജില്‍ നിന്നു പുറത്താക്കി

Published : 12th November 2016 | Posted By: SMR

പൊന്നാനി: കോളജിലെ വിദ്യാര്‍ഥിനിയാട് അശ്ലീലം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ഡിഗ്രി രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയും പൊന്നാനി സൗത്ത് സ്വദേശിയുമായ കുഞ്ഞിമക്കാനകത്ത് കെ എം ആഷിഖിനെ പൊന്നാനി എംഇഎസ് കോളജില്‍ നിന്ന് പുറത്താക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് ആഷിഖ്.  രണ്ടാഴ്ച മുന്‍പാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. യുഡിഎസ്എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പെണ്‍കുട്ടിയെയാണ് ആഷിഖ് ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്തത്്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയുടെ  അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്തിരുന്നു.തുടര്‍ന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ച് നടത്തിയ പരിശോധനയുടെ ഭാഗമായി അച്ചടക്ക കമ്മിറ്റി വിദ്യാര്‍ഥിയെ പുറത്താക്കാന്‍ ഇന്നലെ ശുപാര്‍ശ ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് കനത്ത അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്.പരാതിക്കാരായ പെണ്‍കുട്ടിയോട് പരാതി പിന്‍വലിപ്പിക്കാന്‍ കനത്ത സമ്മര്‍ദം നടത്തിയെങ്കിലും പെണ്‍കുട്ടി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.സംഭവത്തില്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക