|    Jan 19 Thu, 2017 10:43 pm
FLASH NEWS

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ പിടിയില്‍

Published : 1st October 2016 | Posted By: Abbasali tf

പാലാ: വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറുകയും കൈക്ക് പിടിച്ച് ഇറക്കിവിടുകയും ചെയ്ത ബസ് കണ്ടക്ടര്‍ പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര പുലി അള്ളുംപുറത്ത് ബിനീഷ് (30)ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഈരാറ്റുപേട്ടയിലെ ബി എഡ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. കടനാട് സ്വദേശിനിയായ വിദ്യാര്‍ഥിനി പഠനത്തിന് ശേഷം തിരികെ വൈകിട്ട് നാലുമണിക്ക് ഈരാറ്റുപേട്ടയില്‍ നിന്ന് പാലായിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. പാലാ കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. കണ്‍സഷന്‍ നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ കണ്ടക്ടര്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ബസ് കൊട്ടാരമറ്റത്ത് എത്തിയപ്പോള്‍ കൈക്ക് പിടിച്ച് ഇറക്കി വിടുകയുമായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോലിസ്് കസ്റ്റഡിയിലെടുത്തുവെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ പാലാ ഡിവൈഎസ്് പിയുടെ നിര്‍ദേശപ്രകാരം പോലിസ് ഈരാറ്റുപേട്ടയിലെത്തി വീണ്ടും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക