|    Sep 20 Thu, 2018 12:12 am
FLASH NEWS

വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Published : 13th June 2018 | Posted By: kasim kzm

വീട്ടില്‍ അതിക്രമിച്ചു കയറി 15കാരിയായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജാര്‍ഖണ്ഡ്  ഫുല്‍ജാരിയ സ്വദേശി ബങ്കളുക്ലാവനടി നസിറുദ്ദീന്‍ (25)ആണ് അറസ്റ്റിലായത്.പോക്—സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയതു.
മരുതോങ്കര കള്ളാട് സ്വദേശിനിയായ പെണ്‍കുട്ടി  കഴിഞ്ഞ ദിവസം വീട്ടില്‍ തനിച്ചുള്ള  സമയത്ത് പ്രതി പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  വെള്ളമെടുക്കാന്‍ അടുക്കളയില്‍ കയറിയതിന്നിടയില്‍ പിന്തുടര്‍ന്ന് അകത്തു കയറിയ പ്രതി പെണ്‍കുട്ടിയെ  കയറിപ്പിടിക്കുകയായിരുന്നു. കുതറി രക്ഷപ്പെട്ടു പുറത്തിറങ്ങിയ കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്  കുറ്റിയാടി സി ഐ സുനില്‍ കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss