|    May 29 Mon, 2017 10:59 pm
FLASH NEWS

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

Published : 30th April 2016 | Posted By: SMR

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. മുണ്ടക്കല്‍ മര്‍ക്കണങ്ങോട് വിഷ്ണു(20), പെരിങ്ങൊളം പുല്‍പ്പറമ്പില്‍ ജിഷ്ണു എന്ന ഗര്‍ഭു(20) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എസ്‌ഐ അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി, ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. പെരിങ്ങൊളം, കോട്ടാംപറമ്പ്, പൈങ്ങോട്ടുപുറം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തുന്ന സംഘമാണ് ഇത്. അവിടനല്ലൂര്‍, കുന്ദമംഗലം, പെരിങ്ങൊളം തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളെ പലതരത്തില്‍ സ്വാധീനിച്ച് മയക്കുമരുന്നു നല്‍കി മയക്കുമരുന്നു മാഫിയയില്‍ ഉള്‍പ്പെടുത്തുന്നതിലെ പ്രധാനകണ്ണികളാണ് ഇവരെന്നും പോലിസ് പറഞ്ഞു. മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day