|    Nov 18 Sat, 2017 4:48 am

വിദ്യാര്‍ഥിനിയെ മതംമാറ്റാന്‍ ശ്രമമെന്ന്; പോലിസ് കേസെടുത്തു

Published : 4th June 2017 | Posted By: fsq

 

കാസര്‍കോട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് പോലിസ് കേസെടുത്തു. കാസര്‍കോട്ടെ ഒരു സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ 17കാരിയെയാണ് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വഴി പരിചയപ്പെട്ട യുവാവ് മതംമാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നത്. പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളില്‍ നിന്നു മാറ്റി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരാന്‍ യുവാവ് നിര്‍ബന്ധിച്ചതായും പിന്നീട് മതംമാറ്റാന്‍ ശ്രമിച്ചതായുമാണ് ആക്ഷേപം. വീട്ടില്‍ വച്ച് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതോടെ വീട്ടുകാര്‍ കാര്യമന്വേഷിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറയാന്‍ തയ്യാറായില്ല. പിന്നീട് ഇവരുടെ പരിചയത്തിലുള്ള ബന്ധു വഴി പെണ്‍കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കിയതോടെയാണ് മതംമാറ്റാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവ് അഡ്വ. ത്രിവേണി അഡികയുടെ പരാതിയില്‍ കാസര്‍കോഡ് പോലിസ് ഐപിസി 295 എ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ പെണ്‍കുട്ടിയെ എറണാംകുളത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും വിവരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക