|    Jan 17 Tue, 2017 2:23 pm
FLASH NEWS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പിതാവിന്റെ സുഹൃത്തുക്കളായ മൂന്നുപേര്‍ പിടിയില്‍

Published : 5th October 2016 | Posted By: Abbasali tf

കളമശ്ശേരി: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ കളമശ്ശേരി പോലിസ് അറസ്റ്റുചെയ്തു. കളമശ്ശേരി മണ്ണോപ്പിള്ളി മുകള്‍ വീട്ടില്‍ രവി(49), കളമശ്ശേരി പുഞ്ചയില്‍ വീട്ടില്‍ രാജു(36), മണ്ണോപ്പിള്ളി വീട്ടില്‍ രാജേഷ്(36) എന്നിവരെയാണ് കളമശ്ശേരി സിഐ എസ് ജയകൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ തിരുവോണദിനം രക്ഷിതാക്കള്‍ ഓണാഘോഷപരിപാടികള്‍ കാണാന്‍ പോയ സമയം അച്ചന്റെ സുഹൃത്തുക്കളായ മൂന്നുപേര് വീട്ടില്‍ വരികയും സുഖമില്ലാതെ കിടക്കുകയായിരുന്ന കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് ഒരു മാസമായി സ്‌കൂളില്‍ പോവാന്‍ വിസമ്മതിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സലിങ് നടത്തിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എഎസ്‌ഐ അലിക്കുഞ്ഞ്, ഇബ്രാഹിം ഷുക്കൂര്‍, സീനിയര്‍ സിപിഒ അനസ്, ജാക്‌സണ്‍, എല്‍ദോസ്, സിപിഒ ഹരിമോന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക