|    Jun 23 Sat, 2018 9:46 pm
FLASH NEWS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

Published : 1st June 2018 | Posted By: kasim kzm

തൃശൂര്‍: പതിനാറ് വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വാടാനപ്പിള്ളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. ചാവക്കാട് കടപ്പുറം ബ്ലാങ്ങാട് ദേശത്ത് ഇരുമ്പളശ്ശേരി വീട്ടില്‍ മുസ്തഫയെയാണ് 10 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മുഹമ്മദ് വാസിം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2008 ആഗസ്റ്റ് അഞ്ചാം തീയ്യതിയാണ് സംഭവം നടന്നത്.
മറ്റൊരു യുവാവുമായിട്ടുള്ള പെണ്‍കുട്ടിയുടെ പ്രണയം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും പെണ്‍കുട്ടിയെ തമിഴ് നാട്ടിലെ ഏര്‍വാഡിയിലേക്ക് പ്രതി കൊണ്ടുപോവുകയാണുണ്ടായത്. പ്രതിക്ക് ഭാര്യയും, മക്കളും ഉണ്ടെന്നറിഞ്ഞ പെണ്‍കുട്ടി പ്രതിയുടെ വിവാഹവാഗ്ദാനം നിരസിക്കുകയുണ്ടായി. തുടര്‍ന്ന് ഏര്‍വാഡിയിലെ ലോഡ്ജില്‍ വെച്ച് ഉറക്കഗുളിക കൊടുത്ത് മയക്കികിടത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പിതാവ്  ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss