|    Oct 21 Sun, 2018 8:03 pm
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published : 21st September 2017 | Posted By: shins

ചാലക്കുടി: വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് യാത്രയ്ക്കിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. കൂടപ്പുഴ കാര്‍ഷിക സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥനായ മറ്റത്തൂര്‍ എടത്തൂട്ട് വീട്ടില്‍ ശ്രീനിവാസന്‍ (59) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ടൗണില്‍ സ്വകാര്യ ബസ്സില്‍ വച്ചായിരുന്നു സംഭവം.
വിദ്യാര്‍ഥിനി ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇടപെടുകയും കൈയോടെ പിടികൂടി പോലിസില്‍ ഏല്‍പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിനു മുമ്പും ഇയാള്‍ സമാന സംഭവങ്ങളില്‍ പിടിക്കപ്പെട്ടതായി ആരോപണമുണ്ട്. മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നതിനിടെ കീഴ്ജീവനക്കാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കൂടപ്പുഴയിലേക്ക് ഇയാളെ സ്ഥലം മാറ്റിയതാണെന്നും പറയപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss