|    Oct 16 Tue, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം ; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

തളിപ്പറമ്പ്: ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. അരോളി ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ കെ പി വി സതീഷ് കുമാറി (55) നെയാണ് എസ്‌ഐ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്ത് 20ന് ട്യൂഷനുവന്ന ശ്രീകണ്ഠാപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss