|    Oct 22 Sun, 2017 3:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Published : 21st March 2017 | Posted By: fsq

 

ഉപ്പള: സ്‌കൂളിന് പുറത്തു നില്‍ക്കുകയായിരുന്ന ആറാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി സമീറി(47)നെ നാട്ടുകാര്‍ പിടികൂടി മഞ്ചേശ്വരം പോലിസില്‍ ഏല്‍പിച്ചു. ഇയാളെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഉപ്പളയ്ക്ക് സമീപമുള്ള സ്‌കൂളിലാണു സംഭവം. പൈവളിഗെ പരിസരത്തെ വിദ്യാര്‍ഥിനിയെയാണ് ഇന്നലെ രാവിലെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. കുട്ടി രാവിലെ പിതാവിനോടൊപ്പം സ്‌കൂളിലെത്തിയതായിരുന്നു. പിതാവിന് പരിയാരത്തെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോവേണ്ടതിനാല്‍ സ്‌കൂള്‍ മുറ്റത്ത് ഇറക്കി പോവുകയായിരുന്നു. രാവിലെ എട്ടേകാലോടെയാണ് സംഭവം. ക്ലാസ് മുറിക്ക് പുറത്ത് ഇരിക്കുന്നതിനിടെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളെത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി കൈകാര്യം ചെയ്ത ശേഷം മഞ്ചേശ്വരം പോലിസിന് കൈമാറി. മൂന്നുദിവസം മുമ്പാണ് ജോലി തേടി സമീര്‍ ഉപ്പളയില്‍ എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക