|    Jan 25 Wed, 2017 1:00 am
FLASH NEWS

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: പ്രതിക്ക് തടവും പിഴയും

Published : 15th August 2016 | Posted By: SMR

തൊടുപുഴ: 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനറായ പ്രതി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പുത്തന്‍പുരയില്‍ ജെയിസനെ(28) 3 വര്‍ഷവും 3 മാസം കഠിനതടവിനും 10,000 രൂപ പിഴയടക്കുന്നതിനും ഇടുക്കി ജില്ലാ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാര്‍ വിധി പ്രസ്താവിച്ചു.പിഴ സംഖ്യ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവിനും കൂടി ശിക്ഷിച്ചു.
2008 സെപ്റ്റംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇടുക്കി വണ്ണപ്പുറം സ്വദേശിനിയായ 11-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന ബസിലെ ക്ലീനര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി.പെണ്‍കുട്ടിയെ വശീകരിച്ച പ്രതി  സ്‌കൂളില്‍ പോയ വഴിക്ക് പെണ്‍കുട്ടിയെ പൈങ്ങോട്ടൂരില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കോതമംഗലം, നേര്യമംഗലം എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയിട്ട് രാത്രിയില്‍ പ്രതിയുടെ കഞ്ഞിക്കുഴിയിലുള്ള വീട്ടിലെത്തി അവിടെ താമസിച്ചു.
പിറ്റേദിവസം രാമപുരത്തുള്ള സഹോദരന്റെ വീട്ടില്‍ പെണ്‍കുട്ടിയുമായി പ്രതി ചെന്നെങ്കിലും അവിടെ താമസിപ്പിക്കാന്‍ അവര്‍ വിസമ്മതിച്ചു.തുടര്‍ന്ന് തിരികെ പ്രതിയുടെ പിതാവിന്റെ പുരയിടത്തിലുള്ള ഷെഡില്‍ എത്തി പ്രതിയുടെ വീടാണെന്ന് പറഞ്ഞ് അവിടെ പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്‍ പോയിട്ട് തിരികെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് കാളിയാര്‍ പോലിസില്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ പിതാവിന്റെ വീട്ടില്‍ പോലിസ് എത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ പിതാവ് പ്രതിയേയും കുട്ടിയേയും ഷെഡില്‍നിന്ന് വിളിച്ചു കൊണ്ട് വന്ന് പോലിസിന് കൈമാറുകയായിരുന്നു.
കാളിയാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ സുലൈമാന്‍ എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്.കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റ്റി.എസന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക