|    Jan 24 Tue, 2017 4:56 pm
FLASH NEWS

വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച ബസ്സ് കണ്ടക്ടര്‍ അറസ്റ്റില്‍

Published : 2nd July 2016 | Posted By: SMR

പുത്തനത്താണി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച ബസ്സ് കണ്ടക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. കല്‍പ്പകഞ്ചേരി ഇസ്മായീല്‍ (23)നെയാണ് കല്‍പ്പകഞ്ചേരി എസ്‌ഐ പി എം സമീറും സംഘവും അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ട് പ്രദേശത്തെ ഒരു സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. തിരൂര്‍ വാളാഞ്ചേരി റൂട്ടിലെ സ്വകാര്യ ബസ്സിലെ കണ്ടക്ടറായ പ്രതി ഒരു മാസമായി വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിവരികയായിരുന്നു. കഴിഞ്ഞ 24 നാണ് പ്രതി ബസ്സില്‍ വച്ച് വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ചത്.സംഭവം ക്ലാസ്സ് അധ്യാപകയോാട് പറഞ്ഞതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവുമാണ് കേസ്സെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക