|    Aug 16 Thu, 2018 11:46 am
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിനിയെ എബിവിപി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

Published : 27th March 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയെ കോളജിനുള്ളിലെ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട്ടു. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി അശ്വതി (19)യെയാണ് കോളജിലെ എബിവിപി പ്രവര്‍ത്തകരായ സുജീഷ്, ഹരീഷ്, ജിഷ്ണു, അഖില്‍ സുതന്‍ എന്നിവര്‍ പൂട്ടിയിട്ടത്.


കഴിഞ്ഞ 22നു കൊല്ലത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവത്തില്‍ കോളജില്‍ നിന്ന് പങ്കെടുത്ത വിദ്യാര്‍ഥികളും കെഎസ്‌യു പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് അശ്വതിയെ തിങ്കളാഴ്ച രാവിലെ 11ഓടെ പൂട്ടിയിട്ടത്. അര മണിക്കൂറിനു ശേഷം വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളും കോളജ് ജീവനക്കാരുമാണ് ഓഡിറ്റോറിയം തുറന്നതെന്നു അശ്വതി പറഞ്ഞു.
അശ്വതി ചെങ്ങന്നൂര്‍ പോലിസില്‍ പരാതി നല്‍കി. കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേ അതിക്രമം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജെബിന്‍ പി വര്‍ഗീസ്, സെക്രട്ടറി എം രജീഷ് ആവശ്യപ്പെട്ടു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss