|    Apr 28 Fri, 2017 7:23 pm
FLASH NEWS

വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

Published : 17th November 2016 | Posted By: SMR

പാനൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് സമീപമാണ് സംഭവം. സ്‌ക്കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തിയ യുവാവ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ മാതാവ് കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day